കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അറസ്റ്റിലായ ജിതിൻ ഒറ്റക്ക് വാട്സാപ് വഴി ഫോർവേഡ് ചെയ്തത് 200 പേർക്കെന്ന് റിപ്പോർട്ട്. വ്യാജ സ്ക്രീൻ ഷോട്ട് പങ്കുവെച്ചവരും കേസിൽ പ്രതിയാകുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
എന്നാൽ, സ്ക്രീൻ ഷോട്ട് നിർമിച്ചത് ആരെന്നത് കണ്ടെത്താൻ ആയിട്ടില്ല. ആരുടെ എങ്കിലും നിർദേശം ഉണ്ടോ എന്നും അന്വേഷണം നടത്തുന്നതായും പൊലീസ് അറിയിച്ചു.
അതേസമയം,ജിതിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് എസ്ഐടി. ഇന്ന് തന്നെ അപേക്ഷ നൽകും. ഉറവിടം കണ്ടെത്താൻ വേണ്ടിയാണ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുളള തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
