ജനവിധി തേടുന്നത് ആരൊക്കെ? ലോക്സഭ തെരെഞ്ഞടുപ്പ് സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് സുധാകരൻ

JANUARY 26, 2024, 6:11 AM

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്ന കോൺഗ്രസ്‌ സ്ഥാനാർത്ഥികളെ അധികം വൈകാതെ പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ഇക്കാര്യത്തില്‍ പത്ത് ദിവസത്തിനകം തീരുമാനമാകുമെന്നും സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടിക്കുള്ളിൽ ആശങ്കയില്ലെന്നും  അദ്ദേഹം വ്യക്തമാക്കി.

പരമാവധി സിറ്റിംഗ് എം പിമാർ തന്നെ മണ്ഡലങ്ങളില്‍ മത്സരിക്കും. കോൺഗ്രസിൽ സ്ഥാനാർത്ഥികൾക്ക് ക്ഷാമമില്ല. മത്സരിക്കാൻ കെൽപ്പുള്ള കൊല കൊമ്പൻമാർ പാർട്ടിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന തീരുമാനം ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണെന്നും കെ സുധാകരൻ വ്യക്തമാക്കി. ഇരട്ട പദവി എന്ന കാരണം കൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

യുഎസിലെ ചികിത്സയ്ക്ക് ശേഷം വ്യാഴാഴ്ചയാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ കേരളത്തിലെത്തിലേക്ക് തിരികെ എത്തിയത്.താൻ പൂർണ ആരോഗ്യവാനാണെന്നും അസുഖം ഇല്ലെന്ന് കണ്ടെത്തിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ENGLISH SUMMARY: K Sudhakaran says, they will announce the loksabha candudates soon

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam