വട്ടിയൂർക്കാവിലേക്ക് കെ. മുരളീധരൻ

FEBRUARY 13, 2026, 8:53 PM

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കെ. മുരളീധരൻ തന്റെ പഴയ തട്ടകമായ വട്ടിയൂർക്കാവിൽ തന്നെ മത്സരിക്കുമെന്ന സൂചനകൾ ശക്തമായി. വട്ടിയൂർക്കാവാണ് തന്റെ പ്രവർത്തനമണ്ഡലമെന്ന് അദ്ദേഹം പാർട്ടി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. മണ്ഡലം തിരിച്ചുപിടിക്കാൻ മുരളീധരൻ തന്നെ വരണമെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വവും.

അതേസമയം, തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ ശബരീനാഥൻ, വി.എസ്. ശിവകുമാർ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്. ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന തലസ്ഥാനത്ത് ശക്തരായ സ്ഥാനാർത്ഥികളെ ഇറക്കി കരുത്തുറ്റ പോരാട്ടം നടത്താനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്.

വട്ടിയൂർക്കാവിൽ മുരളീധരൻ എത്തുന്നതോടെ ബി.ജെ.പി പത്മജ വേണുഗോപാലിനെ ഇറക്കിയേക്കുമെന്ന അഭ്യൂഹങ്ങളും രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam