തിരുവനന്തപുരം: പി.വി അന്‍വറിന് യുഡിഎഫില്‍ ചേരാന്‍ ഉപാധികള്‍ വെച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍.
അന്‍വര്‍ ആര്യാടന്‍ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി അംഗീകരിക്കണം. സ്ഥാനാര്‍ഥിക്കും യുഡിഎഫ് ചെയര്‍മാനുമെതിരെ അന്‍വര്‍ പറഞ്ഞ തെറ്റായ കാര്യങ്ങള്‍ പിന്‍വലിക്കണമെന്നും കെ.മുരളീധരന്‍ ആവശ്യപ്പെട്ടു.
ഇത് രണ്ടും ചെയ്തുകഴിഞ്ഞാല്‍ അന്‍വറിന്റെ ഡിമാന്‍ഡുകള്‍ ചര്‍ച്ചചെയ്ത് പരിഹാരം കാണാമെന്നും കെ.മുരളീധരന്‍ അഭിപ്രായപ്പെട്ടു.
പാര്‍ട്ടി അംഗീകരിച്ച സ്ഥാനാര്‍ഥിയാണ് ആര്യാടന്‍ ഷൗക്കത്ത്. അങ്ങനെയുള്ള ഒരാളെ മോശപ്പെടുത്തി പറയുന്നത് യുഡിഎഫിനെ മൊത്തത്തില്‍ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി.
പിണറായിസത്തെ തോല്‍പ്പിക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഒരാളാണ് പി.വി അന്‍വര്‍ എന്നാണ് താന്‍ മനസിലാക്കുന്നതെന്നും കെ.മുരളീധരന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
