കോഴിക്കോട്: സിപിഐഎമ്മിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി.
'വടകര പ്രദേശത്ത് കുറേക്കാലമായി വളരെ ബോധപൂര്‍വമായ അക്രമങ്ങളാണ് സിപിഐഎം നടത്തുന്നത്. പാര്‍ട്ടിക്കകത്ത് ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ ടി പി ചന്ദ്രശേഖരനെ സിപിഐഎം 51വെട്ടുവെട്ടി കൊലപ്പെടുത്തിയ നാടാണ് വടകര.
ഭരിക്കുന്ന പാര്‍ട്ടി തന്നെ ഇവിടെ ബോംബ് നിര്‍മിക്കുകയും അതിന്റെ ഭാഗമായി അക്രമങ്ങള്‍ നടത്തുകയുമാണ്', അദ്ദേഹം ആരോപിച്ചു.
അക്രമരാഷ്ട്രീയത്തിലൂടെ ബംഗാളിനെ തകര്‍ത്തത് പോലെ വടകരയെയും ബോംബിന്റെ നാടാക്കി മാറ്റാനാണ് സിപിഐഎം ശ്രമിക്കുന്നതെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. കുറ്റ്യാടിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ പ്രവര്‍ത്തകന്റെ വടകരയിലെ വീടിന് നേരെ ബോംബാക്രമണം നടത്തിയിരിക്കുകയാണ്. സമാധാനപൂര്‍ണമായ നാടാക്കി വടകരയെ മാറ്റാനാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. അഭിപ്രായവ്യത്യാസങ്ങളോ എതിര്‍പ്പുകളോ ഉള്ളതിന്റെ പേരില്‍ ബോംബെറിയുന്നതും 51വെട്ട് വെട്ടി കൊലപ്പെടുത്തുന്നതുമൊന്നും രാഷ്ട്രീയ പ്രത്യയശാസ്ത്രമല്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അതിജീവിതയ്ക്കെതിരായ സൈബര്‍ അധിക്ഷേപം: ഫെന്നി നൈനാന് പിന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലെന്ന് എസ്ഐടി
വീണാ ജോർജിനെതിരെ സൈബർ ആക്രമണം; പരാതി നൽകാൻ സിപിഐഎം
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു
നിർത്തിയിട്ട ട്രെയിനിന് മുകളിൽ റീൽസ് ചിത്രീകരണം; കൊയിലാണ്ടിയിൽ ഷോക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ