'നാല് നായന്മാര്‍ രാജിവച്ചാല്‍ എന്‍എസ്എസിന് ഒന്നുമില്ല, കാശ് മുടക്കിയാല്‍ ഏത് അലവലാതിക്കും അനാവശ്യം എഴുതാം'; കെ ബി ഗണേഷ് കുമാര്‍

SEPTEMBER 28, 2025, 8:47 AM

കൊല്ലം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് പിന്തുണയുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഒരു കുടുംബത്തിലെ നാല് നായന്മാര്‍ രാജിവച്ചാല്‍ എന്‍എസ്എസിന് ഒന്നുമില്ല. സെക്രട്ടറിക്ക് പിന്നില്‍ പാറ പോലെ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റായി ഗണേഷ് കുമാറിനെ വീണ്ടും തെരഞ്ഞെടുത്തിരിക്കുകയാണ്. അതിനിടെയാണ് സുകുമാരന്‍ നായര്‍ക്ക് കെ ബി ഗണേഷ് കുമാര്‍ പിന്തുണയറിയിച്ചിരിക്കുന്നത്.

'കേസുകളും കോടതി വ്യവഹാരങ്ങളും വരുന്നത് പത്തനംതിട്ട ജില്ലയില്‍ നിന്നാണ്. കാശ് മുടക്കിയാല്‍ ഏത് 'അലവലാതിക്കും' ഫ്ളക്സ്  അടിച്ച് അനാവശ്യം എഴുതി വെക്കാം. സുകുമാരന്‍ നായരുടെ നിലപാടുകളില്‍ രാഷ്ട്രീയമില്ല.

vachakam
vachakam
vachakam

സര്‍ക്കാര്‍ എന്‍എസ്എസുമായി സംസാരിക്കുന്നതില്‍ എന്താണ് തെറ്റ്'- ഗണേഷ് കുമാര്‍ ചോദിച്ചു. പത്തനാപുരം എന്‍എസ്എസ് താലൂക്ക് കമ്മിറ്റി യോഗത്തിലായിരുന്നു ഗണേഷിന്റെ പ്രതികരണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam