ബെയ്‌റൂത്ത്: യാക്കോബായ സഭയുടെ പുതിയ ശ്രേഷ്ഠ കാതോലിക്ക ബാവയായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ഇന്ന് ചുമതലയേൽക്കും.
ലബനൻ തലസ്ഥാനമായ ബേയ്റൂട്ടിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് ശുശ്രൂഷകൾക്ക് തുടക്കമാവുക. രാത്രി 8.30നാണ് സ്ഥാനാരോഹണച്ചടങ്ങ്. ആകമാന സുറിയാനി സഭയുടെ തലവനായ പാത്രയർക്കീസ് ബാവ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
കുര്‍ബാനമധ്യേയുള്ള ചടങ്ങുകള്‍ക്കു ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രീയര്‍ക്കീസ് ബാവാ കാര്‍മികത്വം വഹിക്കും.
യാക്കോബായ സഭയുടേതടക്കം സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ മറ്റു മെത്രാപ്പൊലീത്തമാര്‍ സഹകാര്‍മികരാകും. യാക്കോബായ സഭാംഗങ്ങളുടെ പ്രതിനിധി സംഘവും മാര്‍ത്തോമ്മാ സഭയുടെ ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്തയും ബെയ്‌റൂത്തില്‍ എത്തിയിട്ടുണ്ട്.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രതിനിധി സംഘം ചടങ്ങിൽ പങ്കെടുക്കാൻ ബേയ്റൂട്ടിൽ എത്തിയിട്ടുണ്ട്. വിശ്വാസികളടക്കം അറുനൂറോളം പേരാണ് സ്ഥാനാരോഹണ ചടങ്ങുകൾക്ക് നേരിട്ട് സാക്ഷികളാവുക. ചടങ്ങ് നടക്കുന്ന ബേയ്റൂട്ടിൽ പുതുതായി നിർമിച്ച സെന്‍റ് മേരീസ് പാത്രയർക്കാ കത്തീഡ്രലിന്‍റെ കൂദാശാ കർമം ഇന്നലെ രാത്രി നിർവഹിച്ചു. ഇവിടെയാണ് സ്ഥാനാരോഹണച്ചടങ്ങ് ഇന്ന് നടക്കുക. പുതിയ കാതോലിക്കയെ വാഴിക്കുന്നതിനുളള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി യാക്കോബായ സഭാ മീഡിയാ സെൽ ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്ത അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്