ആഭരണപ്രേമികൾക്ക് ആശ്വസിക്കാം; സ്വർണ്ണവിലയിൽ വിലയിൽ വൻ ഇടിവ്

FEBRUARY 16, 2026, 10:36 PM

തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിപണിയിൽ തുടരുന്ന ചാഞ്ചാട്ടത്തിനൊടുവിൽ ഇന്ന് സ്വർണ്ണവില ഗണ്യമായി കുറഞ്ഞു. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 1,120 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,13,600 രൂപയായി താഴ്ന്നു.

ഗ്രാം നിരക്കിലും വലിയ കുറവാണ് ഇന്ന് പ്രകടമായത്. ഗ്രാമിന് 140 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ ഇന്നത്തെ വില 14,200 രൂപയായി.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ആഗോള സാമ്പത്തിക സാഹചര്യങ്ങളുമാണ് ആഭ്യന്തര വിപണിയിലും വില കുറയാൻ കാരണമായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

vachakam
vachakam
vachakam

ഈ മാസത്തെ ഏറ്റവും വലിയ ഇടിവുകളിലൊന്നാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. വിവാഹ ആവശ്യങ്ങൾക്കായി സ്വർണ്ണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഈ വിലക്കുറവ് വലിയ ആശ്വാസമാകും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam