കോഴിക്കോട്: കോഴിക്കോട് സർക്കാർ ശമ്പളം വാങ്ങി സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയ ഡോക്ടർ വിജിലൻസ് പിടിയിൽ. മാനന്തവാടി മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ശിവപ്രസാദാണ് പിടിയിലായത്.
കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ആറര ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഡോക്ടറിൻ്റെ സർക്കാർ ശമ്പളം 2.80 ലക്ഷം രൂപയാണ്. സ്വകാര്യ പ്രാക്ടീസ് നടത്താതിരിക്കാനുള്ള അലവൻസും കൈപ്പറ്റിയാണ് ശിവപ്രസാദിന്റെ ഇരട്ട ജോലി.
മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസ് പാടില്ല എന്നതാണ് വ്യവസ്ഥ. സ്വകാര്യ പ്രാക്ടീസ് നടത്താതിരിക്കാൻ ഡോക്ടർമാർക്ക് പ്രത്യേക അലവൻസും നൽകുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
