പൊലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച സംഭവം; കൊല്ലം സ്വദേശികളായ 2 പേർ പിടിയിൽ

FEBRUARY 26, 2026, 3:07 AM

കൊച്ചി: വാഹനപരിശോധനയ്ക്കിടെ പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. കൊല്ലം സ്വദേശി ഷംനാദ്, ഇർഷാദ് എന്നിവരെയാണ് പിടികൂടിയത്. അപകടമുണ്ടാക്കിയ കാർ പോലീസ് കൊല്ലത്ത് നിന്ന് കസ്റ്റഡിയിലെടുത്തു.

പുലർച്ചെ രണ്ടരയോടെ കലൂർ ശാസ്താ റോഡിൽ വച്ചാണ് എറണാകുളം നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ പി.എൻ.സന്തോഷിനെ കാറടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്. വാഹന പരിശോധന നടക്കുന്നതിനിടെ കടന്നുവന്ന നീല നിറമുള്ള കാർ നിർത്താൻ പൊലീസുകാർ ആവശ്യപ്പെട്ടിരുന്നു. ആദ്യം വേഗത കുറച്ച ശേഷം പെട്ടെന്ന് വേ​ഗം കൂട്ടി പോലീസുദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു. 

റോഡിൽ പരിശോധനയിലേർപ്പെട്ട എ.എസ്.ഐ സന്തോഷ് ബോണറ്റിലേക്ക് വീണു. സന്തോഷുമായി കാർ 20 മീറ്ററോളം മുന്നോട്ട് പാഞ്ഞു.സഡൻ ബ്രേക്ക് ഇട്ട് വെട്ടിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥൻ തെറിച്ച് റോഡിലേക്ക് വീണു. വീഴ്ചയിൽ ഉദ്യോഗസ്ഥന്‍റെ ഇരുകാലുകൾക്കും ക്ഷതമേറ്റു. സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലത്തുനിന്ന് രണ്ടുപേരെ പിടികൂടിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam