തായ്‌ലന്റിൽ നിന്ന് കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവ് ഒഴുകുന്നു

JUNE 5, 2025, 10:32 PM

കേരളത്തിലേക്ക് തായ്‌ലന്റിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് ഒഴുകുന്നു. കേരളത്തിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 50 കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്.

തായ്‌ലൻഡിലെ വീഡ് ഷോപ്പുകളിൽ പല തരത്തിലുള്ള ഹൈബ്രിഡ് കഞ്ചാവുകളാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ തായ്‌ലൻഡിലേയ്ക്ക് കടത്തുകാരുടെ ഒഴുക്ക് വർദ്ധിച്ച് വരുകയാണ്. 

കഞ്ചാവിന്റെ മിട്ടായി മുതൽ ഐസ് ക്രീം വരെ പട്ടികയിലുണ്ട്. തുച്ഛമായ വിലയ്ക്ക് ലഭിക്കുന്നഹൈബ്രിഡ് കഞ്ചാവ് കടത്തി നമ്മുടെ നാട്ടിൽഎത്തിക്കുമ്പോൾ ഇത്തരം സംഘങ്ങൾ കൊയ്യുന്നത് കോടികളാണ്.

vachakam
vachakam
vachakam

പ്രത്യേകം ശീതികരിച്ച താപനിലയിൽ വളർത്തിയെടുത്ത ചെടിയിൽ നിന്നുള്ള കഞ്ചാവ് 2022 മുതൽ തായ്‌ലൻഡിൽ നിയമവിധേയമാണ്. ഇത് മുതലെടുത്താണ് ചിലർ കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്തുന്നത്.

ചോക്ലേറ്റും ബിസ്ക്കറ്റുമെല്ലാം കടത്താൻ അധികം പ്രയാസപ്പെടേണ്ടി വരുന്നില്ല. വീര്യം കൂടുതലുള്ള ഇവയ്ക്ക് ആവശ്യക്കാരും ഏറെയാണ്. സംസ്ഥാനത്തേക്ക് കഞ്ചാവ് എത്തിക്കാൻ വലിയ ശൃംഖല തന്നെ തായ്‌ലൻഡ് കേന്ദ്രീകരിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam