ആലപ്പുഴ: ആർഭാടങ്ങളോടെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ അലങ്കരിച്ച കല്യാണമണ്ഡപത്തിൽവെച്ച് താലി ചാർത്താൻ പറ്റിയില്ല. നിർഭാഗ്യവശാൽ താലികെട്ടിയത് ആശുപത്രി കിടക്കയിൽവെച്ച്.
വാഹനാപകടത്തിൽ പരുക്കേറ്റ വധുവിനെ വരൻ ആശുപത്രിക്കിടക്കയിൽ വെച്ചാണ് താലികെട്ടിയത്. തുമ്പോളി സ്വദേശി ഷാരോണും ആവണിയുമാണ് ആശുപത്രിയിൽവെച്ച് ദമ്പതികളായത്.
ഇന്ന് ഉച്ചയ്ക്കു 12.12 നും 12.25 നും മധ്യേയുള്ള മുഹൂർത്തത്തിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. അതിനിടെയാണ് വാഹനാപകടത്തിൽ വധുവിനു പരുക്കേറ്റത്. തണ്ണീർമുക്കത്ത് ബ്യൂട്ടീഷ്യന്റെ അടുത്തു പോയി മടങ്ങുംവഴി വധു സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു.
ആദ്യം കോട്ടയം മെഡിക്കൽ കോളജിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം നടക്കേണ്ടത്.
ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെ ആശുപത്രിയിൽ താലികെട്ടാൻ തീരുമാനിച്ചു. അതേസമയം ഓഡിറ്റോറിയത്തിൽ സദ്യയും വിളമ്പി. ആവണിക്കു നട്ടെല്ലിനു പരുക്കുണ്ട്. കാലിന്റെ എല്ലിനു പൊട്ടലുമുണ്ട്. നാളെ സർജറി നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
