തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് വർഷം അധികാരത്തിലിരുന്ന എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതിക്ക് പകരം പുതിയ അതിവേഗ റെയിൽപാത നടപ്പാക്കാൻ ഒരുങ്ങി യുഡിഎഫ് സർക്കാർ. മുഖ്യമന്ത്രി വി.ഡി. സതീശൻ നേതൃത്വം നൽകുന്ന സർക്കാർ കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെയുള്ള അതിവേഗ റെയിൽ ശൃംഖലയാണ് ലക്ഷ്യമിടുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
സിൽവർ ലൈനിന് പകരമായുള്ള പുതിയ അതിവേഗ പാത സംബന്ധിച്ച ചർച്ചകൾക്കായി പ്രശസ്ത റെയിൽവേ വിദഗ്ധൻ ഇ. ശ്രീധരൻുമായി ഇന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരത്ത് വൈകിട്ടാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
നേരത്തെ ഇ. ശ്രീധരൻ മുന്നോട്ടുവച്ച ബദൽ അതിവേഗ റെയിൽപാത പദ്ധതിയാണ് യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകുമെന്നാണ് സൂചന. പരിസ്ഥിതി ആഘാതവും ഭൂമിയേറ്റെടുക്കലും കുറച്ച് സംസ്ഥാനത്ത് വേഗത്തിലുള്ള റെയിൽ ഗതാഗത സംവിധാനം ഒരുക്കാനാണ് പുതിയ സർക്കാരിന്റെ ശ്രമമെന്നാണ് റിപ്പോർട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
