മേപ്പാടി: വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ ദുരന്തഭൂമിയിലെത്തി അവിടെ ജീവിച്ചിരുന്നുവെന്നതിന്റെ രേഖകള്‍ തിരയുന്നു. വീടുനിന്ന സ്ഥലങ്ങളിലെല്ലാം പാറക്കൂട്ടങ്ങള്‍മാത്രം. പലര്‍ക്കും ഉടുതുണിയല്ലാതെ മറ്റൊന്നും സ്വന്തമായില്ല. ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും തകര്‍ന്ന വീട്ടില്‍ നിന്ന് ചൂരല്‍മല മഹേഷ് നിവാസില്‍ ഗണേശന് തിരിച്ചുകിട്ടിയത് ബാഗിലാക്കി അലമാരയില്‍ സൂക്ഷിച്ചിരുന്ന ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള ചില രേഖകള്‍ മാത്രം.
ഒരായുസ്സുകൊണ്ട് സമ്പാദിച്ചതെല്ലാം ഒറ്റരാത്രികൊണ്ട് ഇല്ലാതായി. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ എസ്റ്റേറ്റിലെ പണികഴിഞ്ഞുവരുമ്പോഴാണ് റോഡിലൂടെ ചെളിയും ചെറിയ പാറക്കൂട്ടങ്ങളും നിറഞ്ഞ വെള്ളം ഒഴുകിവരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പന്തികേടുതോന്നിയതിനാല്‍ അകത്ത് ഉറങ്ങുകയായിരുന്ന ഭാര്യയെ വിളിച്ചുണര്‍ത്തി. നാട്ടുകാരെയും വിവരമറിയിച്ചു. അരയോളം പൊക്കത്തില്‍ ആര്‍ത്തലച്ചു വന്ന വെള്ളത്തില്‍ ഭാര്യയുടെ കൈവിടാതെ വീടിന് എതിര്‍വശത്തുണ്ടായിരുന്ന കുന്നിന്‍ മുകളിലേക്ക് ഓടിക്കയറി. അപ്പോഴേക്കും ഒട്ടേറെ നാട്ടുകാരും അവിടെയെത്തിയിരുന്നു. നേരം വെളുത്തപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി മനസിലായത്.
വര്‍ഷങ്ങളായി താമസിച്ച വീടുള്‍പ്പെടെ എല്ലാം തകര്‍ന്നു. സേലം സ്വദേശിയായ ഗണേശനും ഭാര്യ സരോജയും 35 വര്‍ഷംമുമ്പാണ് ചൂരല്‍ മലയിലെത്തിയത്. ദുരന്തം നടക്കുമ്പോള്‍, ഇലക്ട്രീഷ്യനായ മകന്‍ മേപ്പാടിയില്‍ ജോലിക്ക് പോയിരിക്കുവായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്