വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം: കൊച്ചി സ്വദേശിയായ 24കാരന് ദാരുണാന്ത്യം

FEBRUARY 25, 2026, 1:47 AM

കൊച്ചി: വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച് പറവൂർ പുത്തൻവേലിക്കര തുരുത്തൂർ ഒളാട്ട് പുറത്ത് മെബിൻ ടോമി (24) അന്തരിച്ചു. സ്ലൊവീനിയയിൽ ജോലി ചെയ്തിരുന്ന മെബിൻ അവധി കഴിഞ്ഞ് തിരികെ ജോലിസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു ദാരുണ സംഭവം ഉണ്ടായത്.

തിങ്കളാഴ്ച ഒമാൻ വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയരുന്നതിനിടെ മെബിന് ഹൃദയാഘാതം ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഉടൻ ഒമാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

“വൈകാതെ കാണാം” എന്ന് പറഞ്ഞ് മടങ്ങിയ മെബിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുകളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

vachakam
vachakam
vachakam

ടോമി വിൻസെന്റിന്റെയും മേരി നിമ്മിയുടെയും മകനാണ് മെബിൻ. സഹോദരി: മേരി മീനു. മൃതദേഹം ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു. വൈകുന്നേരം 4.30-ന് തുരുത്തൂർ സെന്റ് തോമസ് സീനായൗണ്ട് പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam