ചികിത്സ കിട്ടാതെ മരിച്ച വേണുവിൻ്റെ കുടുംബത്തെ മൊഴിയെടുക്കാൻ വിളിപ്പിച്ച നടപടിയിൽ പിന്ന് ആരോഗ്യ വകുപ്പ് പിന്മാറി

NOVEMBER 12, 2025, 2:52 AM

കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരിച്ച വേണുവിൻ്റെ കുടുംബത്തെ മൊഴിയെടുക്കാൻ വിളിപ്പിച്ച നടപടിയിൽ പിന്ന് ആരോഗ്യ വകുപ്പ് പിന്മാറി. 

 ഭാര്യ സിന്ധു ബുദ്ധിമുട്ട് അറിയിച്ചതിനെ തുടർന്നാണ് പിന്മാറ്റം.  

  വേണുവിന്റെ സഞ്ചയന ചടങ്ങുകൾ നടക്കുന്നതിലാനാണ് വരാൻ കഴിയാത്തതെന്ന് സിന്ധു അധികൃതരെ അറിയിച്ചത്. അതനുസരിച്ച് തീയതി മാറ്റി.

vachakam
vachakam
vachakam

പുതുക്കിയ തീയതി സിന്ധുവിനെ അറിയിച്ചിരുന്നു. അപ്പോൾ വരാമെന്ന് സമ്മതിച്ചെങ്കിലും ചടങ്ങുകൾ നടക്കുന്നതിനാൽ അത് പൂർത്തിയാകാതെ വീട്ടിൽ നിന്നും മാറാൻ കഴിയില്ലെന്ന് ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരെ അറിയിക്കുകയായിരുന്നെന്ന് സിന്ധു പറയുന്നു.

അപ്പോൾ വീട്ടിലെത്തി മൊഴിയെടുക്കുന്നതിൻ്റെ സാധ്യത തേടിയപ്പോൾ സിന്ധു സമ്മതിച്ചു. വീടിന്റെ ലൊക്കേഷൻ അടക്കമുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞെങ്കിലും പിന്നീട് ആരോഗ്യ വകുപ്പ് അധികൃതർ വിളിച്ചിട്ടില്ലെന്നും അവർ   പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam