'ഹീൽ ദി ഹേർട്ട്':അത്താണി സന്ദർശിച്ച് മർകസ് ഐഷോർ വിദ്യാർത്ഥികൾ

SEPTEMBER 28, 2025, 10:25 PM

കാരന്തൂർ: വിദ്യാർത്ഥികൾക്കിടയിൽ സേവനമനസ്‌കതയും സാമൂഹ്യക്ഷേമ ബോധവും വളർത്തുകയെന്ന ലക്ഷ്യത്തോടെ നരിക്കുനി കേന്ദ്രമായി പ്രവർത്തിക്കുന്ന 'അത്താണി' സാന്ത്വന ഭവനം സന്ദർശിച്ച് മർകസ് ഐഷോർ വിദ്യാർത്ഥികൾ.

ക്യാമ്പസ് ലൈഫ് ഫെസ്റ്റിവൽ വൈസെലീസിയത്തിന്റെ 'ഹീൽ ദി ഹേർട്ട്' എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് അധ്യാപകർക്കൊപ്പം വിദ്യാർത്ഥികൾ അത്താണി സന്ദർശിച്ചത്. ഉപേക്ഷിക്കപെട്ടവർക്കും കിടപ്പിലായവർക്കും അവശതയനുഭവിക്കുന്നവർക്കുമായി 2005 ൽ സ്ഥാപിതമായ ഈ സ്ഥാപനം നിരാലംബരായ നിരവധി പേർക്കാണ് ആശ്വാസമാവുന്നത്.

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഹൃദ്യമായ സ്വീകരണമാണ് ജീവനക്കാർ നൽകിയത്. വിദ്യാർത്ഥികൾ അന്തേവാസികളുമായി ആശയവിനിമയം നടത്തുകയും പലഹാരങ്ങൾ കൈമാറുകയും ചെയ്തു. നശീദയും മൗലിദും പാട്ടുകളും അവതരിപ്പിച്ചു. അത്താണിയുടെ പ്രവർത്തനത്തെയും ആവശ്യകതയെയും കുറിച്ച് മജീദ് മാസ്റ്റർ സംസാരിച്ചു. ഐഷോർ അധ്യാപകരായ മൊയ്തീൻകുട്ടി സഖാഫി, ജാബിർ സിദ്ദീഖി, സഫ്‌വാൻ നൂറാനി, മുഹമ്മദ് അഹ്‌സനി, അൽ അമീൻ, സ്റ്റുഡൻസ് യൂണിയൻ പ്രതിനിധികളായ സ്വാദിഖ് അലി, മുസമ്മിൽ, റിയാൻ എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam