പാലക്കാട്: ചികിത്സാപ്പിഴവ് മൂലം കൈ മുറിച്ചുമാറ്റേണ്ടി വന്ന ഒമ്പത് വയസുകാരി വിനോദിനിക്ക് കുടിശിക വന്ന മൂന്ന് മാസത്തെ ധനസഹായം കൈമാറി.കുടിശിക വന്ന മൂന്ന് മാസത്തെ ആകെത്തുക 12,000 രൂപ കുടുംബത്തിന്റെ അക്കൗണ്ടിൽ ഇന്ന് ലഭിച്ചു.ജൂൺ മാസത്തെ ധനസഹായം ഉടൻ വിനോദിനിക്ക് ലഭ്യമാക്കും.
വനിതാ ശിശു വികസന വകുപ്പ് വഴി നൽകിവന്ന സഹായം ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വിഷയത്തിൽ ഇടപെട്ടിരുന്നു.
തുടർന്ന്, മുടക്കംവന്ന സഹായം എത്രയുംവേഗം നൽകാൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
