ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ താഴെയിറക്കാനായി സിജെപിയുടെ വൻ പ്രതിഷേധം കേന്ദ്രത്തിന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്.
സിജെപി താൽക്കാലികമായി പ്രതിഷേധ പരിപാടികൾ നിർത്തിവെച്ചതോടെ വീണ്ടും ബിജെപിക്കിതാ മറ്റൊരു പ്രതിസന്ധി.
യുഎസിലെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനൊപ്പമുള്ള കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ ചിത്രങ്ങളും രേഖകളും പുറത്തുവന്നതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിലായിരിക്കുകയാണ്. ഹർദീപ് സിങ് പുരി 'എപ്സ്റ്റീൻ ഫയൽസി'ൽ ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണം നേരത്തേതന്നെയുണ്ട്. എന്നാൽ ഇത്രയും കാലവും പുരിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു കേന്ദ്ര സർക്കാർ കൈക്കൊണ്ടത്.
ഹർദീപ് സിങ് പുരിയും എപ്സ്റ്റീനും മാത്രം ഒരു മുറിയിൽ ഇരിക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടത്. ഇതോടെ മന്ത്രി കള്ളംപറഞ്ഞെന്ന വാദവുമായി കോൺഗ്രസ് രംഗത്തെത്തി.
എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി 14 തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് കോൺഗ്രസിന്റെ ആരോപണം. 62 തവണ ഇ–മെയിലുകൾ വഴി ബന്ധപ്പെട്ടുവെന്നും കോൺഗ്രസ് മാധ്യമവിഭാഗം മേധാവി പവൻ ഖേര ആരോപിച്ചു. ഇവർ എന്താണു ചർച്ച ചെയ്തതെന്ന കാര്യം പുറത്തുവിടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം, പുരി ഇനി അധികകാലം കേന്ദ്രമന്ത്രിസ്ഥാനത്തുണ്ടാവില്ലെന്നാണ് പുറത്ത് വരുന്ന സൂചന. യുപിയിൽനിന്നുള്ള രാജ്യസഭാംഗമായ പുരിക്ക് വീണ്ടും സീറ്റ് നൽകേണ്ടെന്നു തീരുമാനിച്ചതിലൂടെ ബിജെപി അദ്ദേഹത്തിനു മന്ത്രിസഭയിൽനിന്ന് പുറത്തേക്കുവരും എന്ന് ഏതാണ് വ്യക്തമായിക്കഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
