കൊച്ചി: ഷെയ്ൻ നിഗം നായകനാകുന്ന ഹാല്‍ സിനിമക്കെതിരായ കേസിൽ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സെൻസർ ബോര്‍ഡും കത്തോലിക്കാ കോൺഗ്രസും നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.
ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധര്‍മ്മാധികാരി, പി.വി ബാലകൃഷ്ണന്‍ എന്നിവരാണ് വിധി പറഞ്ഞത്. ആവിഷ്‌കാര സ്വാതന്ത്ര്യം നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നായിരുന്നു അപ്പീലില്‍ സെന്‍സര്‍ ബോര്‍ഡിന്റെ വാദം.
സിംഗിള്‍ ബെഞ്ച് വിധിയില്‍ പിഴവുകളുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. അപ്പീലിന്‍റെ തീരുമാനമെടുക്കാൻ ജഡ്ജിമാര്‍ ഹാല്‍ സിനിമ നേരിട്ട് കണ്ടിരുന്നു. സിനിമ ആസ്വദിച്ചു എന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് അംഗങ്ങളുടെ നിരീക്ഷണം.
സിനിമ മത സൗഹാർദം തകർക്കുന്നതാണെന്നും പ്രദർശനാനുമതി നൽകരുതെന്നും ആവശ്യപ്പെട്ടാണ് കത്തോലിക്ക കോൺഗ്രസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
ക്രൈസ്തവരേയും താമരശേരി ബിഷപ്പിനേയും സിനിമയിലൂടെ അപമാനിക്കുന്നു എന്നായിരുന്നു ആക്ഷേപം. ഇത്തരം രംഗങ്ങൾ മാറ്റാതെ തന്നെ സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ആയിരുന്നു അപ്പീൽ. ഇതിനെ തുടർന്നാണ് ഡിവിഷൻ ബെഞ്ച് സിനിമ വീണ്ടും കണ്ടത്.
വീര സംവിധാനം ചെയ്ത 'ഹാൽ' പ്രദർശിപ്പിക്കാൻ സിംഗിൾ ബെഞ്ച് അനുമതി നൽകിയിരുന്നു. ‘ഹാൽ’ സിനിമയിൽ 16 ഭാഗങ്ങളിൽ മാറ്റങ്ങൾ വേണമെന്ന് സെൻസർ ബോർഡ് നിർദേശിച്ച ഇടത്ത് സിനിമ ആദ്യം കണ്ട സിംഗിൾ ബെഞ്ച് ജസ്റ്റിസ് വി.ജി. അരുൺ രണ്ട് ഭാഗങ്ങൾ മ്യൂട്ട് ചെയ്യണമെന്നാണ് ഉത്തരവിട്ടത്. സിനിമയിലെ സംഭാഷണത്തിലെ ധ്വജ പ്രണാമത്തിലെ 'ധ്വജ'വും, മതാടിസ്ഥാനത്തിലുള്ള വിവാഹത്തിന്റെ കണക്ക് പറയുന്ന ഭാഗവും മ്യൂട്ട് ചെയ്യണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
