ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കി. ഓരോ എഴുന്നള്ളിപ്പിനും മുമ്പ് ഓരോ ആനയുടെയും ഉടമയുടെ ഡാറ്റാ ബുക്കിന്റെ പകർപ്പ് ഹാജരാക്കണം. മൃഗസംരക്ഷണ-വനം വകുപ്പുകൾ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകും. രാവിലെ 11നും ഉച്ചകഴിഞ്ഞ് 3.30നും ഇടയിൽ ആനകളെ എഴുന്നേൽപ്പിക്കരുതെന്നാണ് വ്യവസ്ഥ.
നിബന്ധനകൾ
അതേസമയം ആനകളെ ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോള്‍ ഡി.എഫ്.ഒമാരില്‍ നിന്നും വാഹന പെര്‍മിറ്റ് എടുത്തിരിക്കണം.
25 വര്‍ഷം മുമ്പ് ആചാരപ്രകാരം നടത്തിയിട്ടുള്ള ആനയോട്ടം മാത്രമേ ഇനി അനുവദിക്കൂ. തലപ്പൊക്ക മത്സരം പോലെയുള്ള ചടങ്ങുകള്‍ അനുവദിക്കില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്