ഇടുക്കി: ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ അതിഥി തൊഴിലാളിയെ പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. മനുവിനൊപ്പം ലോഡ്ജ് മുറിയിൽ താമസിച്ചിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശി സൈഫുദ്ദീൻ മണ്ഡലാണ് പിടിയിലായത്.
വ്യാഴാഴ്ച രാവിലെ ലോഡ്ജ് മുറിയിൽ മനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രാഥമിക പരിശോധനയിൽ തന്നെ കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് മനുവിനൊപ്പം താമസിച്ചിരുന്ന സൈഫുദ്ദീനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് ശേഷം നാടുവിടാൻ ശ്രമിച്ച ഇയാളെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
സംഭവദിവസം രാത്രി ഇരുവരും ഒരുമിച്ച് മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിനിടെ ഉണ്ടായ വാക്കുതർക്കം കടുത്ത സംഘർഷത്തിലേക്ക് മാറി. പ്രകോപിതനായ സൈഫുദ്ദീൻ കത്രിക ഉപയോഗിച്ച് മനുവിനെ ആക്രമിച്ചു. മനുവിന്റെ പുറത്ത് നിരവധി തവണ കുത്തേറ്റതായും തുടർന്ന് നിലത്തുവീണ ഇയാളെ ചവിട്ടി കൊലപ്പെടുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
