കാട്ടാന ആക്രമണം; കൈകുഞ്ഞുമായി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ മുത്തശിക്കും രണ്ടര വയസുകാരിക്കും  ദാരുണാന്ത്യം

OCTOBER 12, 2025, 10:08 PM

വാൽപ്പാറ: തമിഴ്നാട് വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു.അസലാ (52), ഹേമശ്രീ ( രണ്ടര വയസ്) എന്നിവരാണ് മരിച്ചത്.

ഉമ്മാണ്ടി മുടക്ക് എസ്റ്റേറ്റിന് സമീപം പുലർച്ചെ രണ്ടരയ്ക്കാണ് സംഭവം ഉണ്ടായത്.രണ്ട് കാട്ടാനകൾ വീടിന്റെ ജനൽ തകർക്കുന്നതറിഞ്ഞ് കുഞ്ഞുമായി രക്ഷപെടാൻ പുറത്തിറങ്ങിയതായിരുന്നു മുത്തശ്ശി. ഈ സമയം വീടിന്റെ മുൻഭാഗത്ത് നിൽക്കുകയായിരുന്ന മറ്റൊരു കാട്ടാന ഇരുവരെയും ആക്രമിക്കുകയായിരുന്നു. കുഞ്ഞ് തൽക്ഷണം മരിച്ചു.

പരിക്കേറ്റ മുത്തശ്ശിയെ വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam