വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചു

FEBRUARY 5, 2026, 9:37 AM

തിരുവനന്തപുരം: വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് ബില്‍. ജനവാസ മേഖലയില്‍ ഇറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യജീവികളെ കൊല്ലുന്നതിനോ മയക്കുവെടി വെയ്ക്കുന്നതിനോ അനുവദിക്കുന്നതിന് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

നിലവിലെ നിയമപ്രകാരം, മനുഷ്യ ജീവന് അപായമുണ്ടാക്കുന്ന വന്യജീവികളെ കൊല്ലുക എന്നത് സാങ്കേതികമായി പ്രയാസമേറിയ കാര്യമായിരുന്നു. ഇതേതുടര്‍ന്നാണ് കേന്ദ്ര നിയമത്തില്‍ കേരളം ഭേദഗതി വരുത്തിയത്.

നിലവിലുള്ള നടപടിക്രമങ്ങള്‍ മൂലം, സമിതി രൂപീകരിച്ച് ശുപാര്‍ശ നല്‍കുക, ക്യാമറ വെച്ച് അപകടം വരുത്തിയ മൃഗത്തെ തിരിച്ചറിയുക, കടുവയാണെങ്കില്‍ അത് നരഭോജിയാണോയെന്ന് ഉറപ്പുവരുത്തുക എന്നീ ക്രമങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമെ തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളൂ. മനുഷ്യജീവന് അപകടകാരിയായ വന്യമൃഗങ്ങളെന്ന് കേന്ദ്ര നിയമത്തില്‍ പറയുന്നുണ്ടെങ്കിലും അവ എപ്പോഴാണ് അപകടകാരികളാകുകയെന്നത് വ്യക്തമായിരുന്നില്ല. ഭേദഗതി ബില്ലില്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam