വിരമിക്കൽ പ്രായം 60 ആക്കുന്നു; നിർണായക നീക്കവുമായി സർക്കാർ

MARCH 4, 2026, 9:43 PM

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം ഏകീകരിക്കുന്നതിൻ്റെ ഭാഗമായി നിർണായക നീക്കവുമായി സർക്കാർ. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ, വിവിധ വകുപ്പുകളിൽ വിരമിക്കൽ പ്രായം 60-ലേക്ക് ഉയർത്താന്നാണ് നീക്കം.

ആദ്യഘട്ടമെന്ന നിലയിൽ മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി സർജന്മാരുടെ വിരമിക്കൽ പ്രായം ഉയർത്തും. ഇതുസംബന്ധിച്ച ഫയൽ ധനവകുപ്പിൻ്റെ അന്തിമ പരിഗണനയിലാണ്. പിഎസ്‌സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 36-ൽ നിന്ന് 40-ലേക്ക് ഉയർത്തിയതിന് പിന്നാലെയാണ് 2013-ന് മുമ്പ് സർവീസിൽ പ്രവേശിച്ചവരുടെ വിരമിക്കൽ പ്രായവും 60 ആകുന്നത്.

ആരോഗ്യവകുപ്പിലെ ഡോക്ടർമാർക്കും കെഎസ്ആർടിസി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും പെന്‍ഷന്‍ പ്രായം 56 നിന്ന് 60ലേക്ക് ഉയര്‍ത്തിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ മൃഗസംരക്ഷണവകുപ്പിലെ വെറ്റിനറി സര്‍ജന്മാരുടെ പെന്‍ഷന്‍ പ്രായവും ഉയര്‍ത്തുന്നത്.

vachakam
vachakam
vachakam

അടുത്ത നാല് വർഷത്തിനുള്ളിൽ 343 വെറ്ററിനറി ഡോക്ടർമാരാണ് വിരമിക്കാനിരിക്കുന്നത്. ഇവരുടെ പെൻഷൻ പ്രായം വർധിപ്പിക്കുന്നതിലൂടെ ആനുകൂല്യ ഇനത്തിൽ നൽകേണ്ട 274.40 കോടി രൂപ പെട്ടെന്ന് നൽകേണ്ടി വരില്ല എന്നത് സർക്കാരിനെ സംബന്ധിച്ച് വലിയ ആശ്വാസമാകും. കൂടാതെ പെൻഷൻ ഇനത്തിൽ മാത്രം 36.83 കോടി രൂപയുടെ ലാഭമുണ്ടാകുമെന്നും മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി സർക്കാരിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam