തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തെ തുടർന്ന് ഗൈനക്കോളജിസ്റ്റിനെ സസ്‌പെൻഡ് ചെയ്തതിനെതിരെ സർക്കാർ ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്. തിരുവനന്തപുരം ജില്ലയിൽ നാളെ മുതൽ സമരം ആരംഭിക്കുമെന്ന് ഡോക്ടർമാരുടെ സംഘടന അറിയിച്ചു.
ഗൈനക്കോളജിസ്റ്റായ ഡോ. ബിന്ദു സുന്ദറിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്നതാണ് പ്രധാന ആവശ്യം. സമരത്തിന്റെ ഭാഗമായി സ്പെഷ്യാലിറ്റി ഒ.പി സേവനങ്ങളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവെക്കുമെന്നും സംഘടന വ്യക്തമാക്കി.
നെടുമങ്ങാട് ആശുപത്രിയിൽ ഉണ്ടായ സംഘർഷത്തിൽ ആശുപത്രി സൂപ്രണ്ടിനെയും മറ്റ് ജീവനക്കാരെയും ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഡോക്ടർമാർ ആവശ്യപ്പെടുന്നു. കൂടാതെ ആശുപത്രികളിൽ സ്ഥിരമായി പൊലീസ് സഹായകേന്ദ്രങ്ങൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം സമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
അതേസമയം സംഭവത്തിൽ നടത്തിയ അന്വേഷണത്തിൽ ബന്ധപ്പെട്ട ഡോക്ടർക്കു ഗുരുതര വീഴ്ച ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവും വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
