ബക്രീദ് പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളി, ശനി അവധി; സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച മാത്രം അവധി

JUNE 5, 2025, 11:02 AM

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് പ്രഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 6 വെള്ളിയാഴ്ചയും ജൂണ്‍ 7 ശനിയാഴ്ചയും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ശനിയാഴ്ച മാത്രമാണ് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്. അതേസമയം സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ശനിയാഴ്ച മാത്രമേ അവധി ഉണ്ടാവുകയുള്ളൂ. 

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ചക്ക് പകരം ശനിയാഴ്ച അവധി നല്‍കിയതില്‍ മുസ്ലീം സാമുദായിക സംഘടനകളും മുസ്ലീം ലീഗും അധ്യാപക സംഘടനകളും എതിര്‍പ്പറിയിച്ചിരുന്നു. 

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 6 വെളളിയാഴ്ചയാണ് നേരത്തെ ബക്രീദ് അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മാസപ്പിറവി കാണാന്‍ വൈകിയതിനെ തുടര്‍ന്ന് ബക്രീദ് ജൂണ്‍ ഏഴിനാണെന്ന് മതപണ്ഡിതര്‍ അറിയിച്ചു. ഇതാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്നാണ് സര്‍ക്കാര്‍ വാദം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam