കണ്ണൂർ പിലാത്തറയിലെ സ്വർണം പൊട്ടിക്കൽ കേസ്; മുഖ്യ പ്രതികള്‍ പിടിയിൽ

OCTOBER 21, 2026, 11:42 PM

കണ്ണൂർ: പിലാത്തറയിലെ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യ പ്രതികള്‍ പിടിയില്‍. സായൂജ് പി, ജിഷ്ണു വി, സുന്ദരന്‍ എം എന്നിവരെയാണ് മൈസുരുവില്‍ നിന്ന് പയ്യന്നൂര്‍ പൊലീസ് പിടികൂടിയത്. പ്രതികളെ കണ്ണൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.

കഴിഞ്ഞ ജൂണ്‍ മാസം രണ്ടാം തീയതിയിലാണ് മഹാരാഷ്ട്ര സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ച് സ്വര്‍ണവും 55 ലക്ഷം രൂപയും കവര്‍ന്നത്.പരാതിക്കാരന്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുവെച്ച് ആക്രമിച്ചാണ് പണവും സ്വർണവും കവർന്നത്. മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്ധര്‍ നിഗമിന്റെ പരാതിയിലാണ് കേസെടുത്തത്.

പിലാത്തറ കോ. ഓപ്പറേറ്റീവ് കോളേജിന് സമീപത്താണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തിയിരുന്നത്. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് വിവരം പരിയാരം പൊലീസില്‍ അറിയിക്കുകയായിരുന്നു.

vachakam
vachakam
vachakam

അതേസമയം, കേസില്‍ ആദ്യം പ്രാദേശിക ബിജെപി നേതാവും കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശിയുമായ സനു സന്തോഷ് (42) ആയിരുന്നു അറസ്റ്റിലായത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam