വില ഇടിവിന് ബ്രേക്കിട്ട് സ്വർണം; ഇന്ന് നേരിയ വർധനവ്

MARCH 6, 2026, 11:16 PM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർധനവ്.ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വ‌ർണ വ്യാപാരം നടന്നത്. ഇന്നിതാ സ്വർണവില കുത്തനെ കൂടിയിരിക്കുകയാണ്. 1,20,000 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില.

1,18,880 രൂപയാണ് ഇന്നലെ ഒരു പവൻ സ്വർണത്തിന് ഈടാക്കിയിരുന്നത്. 1,840 രൂപയുടെ വർധനവാണ് ഇന്ന് മാത്രം രേഖപ്പെടുത്തിയത്. 15,000 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില.

അതേസമയം, സ്വർണത്തോടൊപ്പം വെള്ളി വിലയിലും മാറ്റം രേഖപ്പെടുത്തുന്നുണ്ട്. ​ഗ്രാമിന് 284.90 രൂപയും കിലോയ്ക്ക് 2,84,900 രൂപയുമാണ് നൽകേണ്ടത്.എന്നാൽ, സ്വർണത്തിന്റെയും വെള്ളിയുടെയും വിപണി വിലയിൽ കുറവ് ഉണ്ടെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില ഇതിലും കൂടുതൽ നൽകേണ്ടി വരും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam