സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്

MARCH 20, 2026, 7:13 AM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. വൈകുന്നേരം പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 180 രൂപ കുറഞ്ഞ് 13,655 രൂപയായി. ഇതോടെ ഒരു പവന് 1,440 രൂപ കുറയുകയും ചെയ്തു.

ഇന്ന് വൈകുന്നേരത്തിന് ശേഷം കേരളത്തിലെ ജ്വല്ലറികളിൽ പണിക്കൂലി കൂട്ടാതെ ഒരു പവൻ 22 കാരറ്റ് സ്വർണം 1,09,240 രൂപയ്ക്കാണ് വിൽപ്പന നടക്കുന്നത്. രാവിലെ ഇത് 1,10,680 രൂപയായിരുന്നു.

കഴിഞ്ഞ ജനുവരി 29-നാണ് സ്വർണവില ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. അന്ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു. ആ റെക്കോർഡ് നിരക്കിൽ നിന്ന് ഇപ്പോൾ വില ഗണ്യമായി താഴ്ന്നിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam