തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ രണ്ടാമത് ചരമ വാർഷികത്തോടനുബന്ധിച്ച് മന്ന ചാരിറ്റബിൾ ട്രസ്റ്റ് കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ഗ്ലോബൽ ഇന്ത്യൻ കൗൺസിലുമായി സഹകരിച്ച് തെരഞ്ഞെടുക്കപ്പെട്ടവർക്ക് തയ്യൽ മെഷീൻ വിതരണം ചെയ്തു.
ജഗതി പുതുപ്പള്ളി ഹൗസിൽ മന്ന ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡോ മറിയ ഉമ്മന്റെ അദ്ധ്യക്ഷതയിൽ സിനിമാ താരം ജഗദീഷ് ഉദ്ഘാടനം ചെയ്തു.
മുതിർന്ന മാധ്യമ പ്രവർത്തകൻ സണ്ണിക്കുട്ടി ഏബ്രഹാം മുഖ്യ സന്ദേശം നൽകി. മന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ ട്രസ്റ്റി മറിയാമ്മ ഉമ്മൻ സന്നിഹിത ആയിരുന്നു.
ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ പ്രസിഡന്റ് പി.സി. മാത്യു, ജനറൽ സെക്രട്ടറി സുധീർ നമ്പ്യാർ, ഗ്ലോബൽ ട്രഷറർ താരാ സാജൻ ജി. ഐ.സി. ഗ്ലോബൽ അംബാസ്സഡർ ഡോ. ജിജാ ഹരിസിംഗ് എന്നിവർ ആശംസകൾ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
