കാമുകി ജീവനൊടുക്കി; പിന്നാലെ സിവിൽ പൊലീസ് ഓഫീസർ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

JANUARY 31, 2026, 11:50 PM

കോവളം: സിവിൽ പൊലീസ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളാർ ഒലിപ്പുവിള അനിൽ ഭവനിൽ അഖിൽ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്.

രണ്ടര വർഷം മുൻപാണ് അഖിൽ പൊലീസ് സേനയിൽ ചേർന്നത്. തിരുവനന്തപുരം എആർ ക്യാംപിലായിരുന്നു അദ്ദേഹത്തിന്റെ ജോലി. വയനാട്ടിൽ നിന്നുള്ള ഒരു യുവതിയുമായി അഖിൽ അടുത്ത ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഈ യുവതിയെ കഴിഞ്ഞ ദിവസം വാടകവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.

വിവരം അറിഞ്ഞതിനെ തുടർന്ന് അഖിൽ ആശുപത്രിയിലെത്തി യുവതിയുടെ മൃതദേഹം കണ്ട ശേഷം വീട്ടിലേക്ക് മടങ്ങി. തുടർന്ന് പൊലീസ് ക്യാംപിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയെങ്കിലും ഏകദേശം ഒരു മണിക്കൂറിനുശേഷം വീണ്ടും വീട്ടിലെത്തി. എന്ത് സംഭവിച്ചുവെന്ന് മാതാവ് ചോദിച്ചെങ്കിലും വ്യക്തമായ മറുപടി നൽകിയില്ലെന്ന് ബന്ധുക്കൾ പറയുന്നു.

vachakam
vachakam
vachakam

കാർ വാങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങളും പോസ്റ്റ് ഓഫിസിൽ ഉള്ള പണത്തിന്റെ കണക്കുകളും വിശദീകരിച്ച് രാത്രി രണ്ടേകാലോടെ സുഹൃത്തിന് വാട്‌സ്ആപ്പ് സന്ദേശം അയച്ചതിന് പിന്നാലെയാണ് അഖിലിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam