പട്ടാപകൽ റസ്റ്ററന്റിൽ വെച്ച് വിദ്യാർഥിനിയുടെ കരണത്തടിച്ചു; യുവാക്കൾക്കെതിരെ കേസ്

FEBRUARY 25, 2024, 11:44 AM

തൊടുപുഴ : പട്ടാപകൽ പെൺകുട്ടിയുടെ മുഖത്തടിച്ച് യുവാവ്.  നഗരമധ്യത്തിലെ റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയ കോളജ് വിദ്യാർഥിനിയ്ക്കാണ് മർദ്ദനമേറ്റത്. 

കാരണം ഇതാണ്! റസ്റ്ററന്റിലുണ്ടായിരുന്ന നാലു യുവാക്കളിൽ ഒരാൾ പെൺകുട്ടിയുടെ ദേഹത്ത് തട്ടി. പിന്നാലെ  പെൺകുട്ടി പ്രതികരിച്ചു. ഇതോടെ യുവാക്കൾ അസഭ്യം പറഞ്ഞു, പിന്നീട് കരണത്തടിച്ചു...... 

 മൂവാറ്റുപുഴയിലെ കോളജിൽ നിന്നുള്ള വിദ്യാർഥിയ്ക്കാണ് അടികൊണ്ടത്. തൊടുപുഴയിൽ വടംവലി മത്സരത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇവർ.

vachakam
vachakam
vachakam

പരാതിക്കാരിയായ വിദ്യാർഥിനിയും മൂന്ന് സഹപാഠികളും മങ്ങാട്ടുകവലയിലെ റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. 

സംഭവത്തിൽ നാലു യുവാക്കൾക്കെതിരെ കേസെടുത്തതായി തൊടുപുഴ പൊലീസ് അറിയിച്ചു. 

 യുവാക്കളിൽ ഒരാൾ കത്തി വീശിയപ്പോൾ ഒരു വിദ്യാർഥിയുടെ മൂക്കിനു മുറിവേൽക്കുകയും ചെയ്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam