സംസ്ഥാനത്ത് പാചകവാതക സിലിണ്ടർ ബുക്കിങ്ങിന് നിയന്ത്രണമോ? 

MARCH 6, 2026, 11:44 PM

 കോഴിക്കോട്:  എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം.  ഒരു സിലിണ്ടർ മാത്രമുള്ള ഉപഭോക്താവിന് 21 ദിവസത്തിനു ശേഷമേ ബുക്ക് ചെയ്യാൻ കഴിയുകയുള്ളൂവെന്നാണ് റിപ്പോർട്ട്. 

സിലിണ്ടർ വിതരണം പരിമിതപ്പെടുത്താൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയതായി ഗ്യാസ് ഏജൻസികൾ പറയുന്നു.   ഇതുവരെ 17 ദിവസം കഴിഞ്ഞാൽ ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നു. രണ്ട് സിലിണ്ടർ ഉള്ളവർക്ക് ഇനി 30 ദിവസത്തിനു ശേഷമേ ബുക്ക് ചെയ്യാൻ കഴിയൂ.

ഗ്യാസ് സിലിണ്ടറുകളുടെ വിതരണം തടസപ്പെടാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഊർജവിതരണ ശൃംഖലയിലെ തടസവും കപ്പൽ സർവീസുകളുടെ കുറവുമാണ് പാചകവാതക ക്ഷാമത്തിന് ഇടയാക്കുന്നത്. 

vachakam
vachakam
vachakam

 ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഭാരത് പെട്രോളിയവും ഗാർഹിക എൽപിജി റീഫില്ലുകൾക്ക് 21 ദിവസത്തെ നിയന്ത്രണം ഏർപ്പെടുത്തിയത്. 

പാചക വാതക സിലിണ്ടറുകളുടെ ക്ഷാമം സൃഷ്ടിക്കുമെന്ന നിരീക്ഷണത്തിൽ ഗാർഹിക എൽപിജി സിലിണ്ടറുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബുക്കിംഗുകളുടെ എണ്ണം കുത്തനെ ഉയർന്നതിനെത്തുടർന്ന് വെള്ളിയാഴ്ച മുതലാണ് ഈ നിയന്ത്രണം നിലവിൽ വന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പെട്ടെന്നുണ്ടായ ഈ ഡിമാൻഡ് പരിഗണിച്ച്, പൂഴ്ത്തിവെപ്പ് തടയുന്നതിനും വിതരണം സുസ്ഥിരമാക്കുന്നതിനുമാണ് എണ്ണ വിപണന കമ്പനികളുടെ നടപടി. ലോക്ക് ഇൻ പിരീഡ് എന്ന രീതിയാണ് നിലവിൽ നടപ്പിലാക്കിയിട്ടുള്ളത്. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam