സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിക്കുന്നു. ചെറുവിപണിയിൽ കിലോയ്ക്ക് 320 രൂപയാണ് വില.
ഉള്ളിയുടെ ലഭ്യത കുറഞ്ഞതാണ് വില ഉയരാൻ കാരണം. ഒരു ദശാബ്ദത്തിനിടെ ഇതാദ്യമായാണ് ഇത്തരമൊരു കുതിപ്പ്. മൊത്തവ്യാപാര കേന്ദ്രങ്ങളിൽ കിലോയ്ക്ക് 180 മുതൽ 300. 240 രൂപ വരെയാണ് വില.
വിപണിയിൽ ലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് വെളുത്തുള്ളി കേരളത്തിലെത്തുന്നത്.
വരൾച്ചയും അകാലമഴയും മറ്റ് കാലാവസ്ഥാ വ്യതിയാനവും വെളുത്തുള്ളി കൃഷിയെ സാരമായി ബാധിച്ചതായി വ്യാപാരികൾ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്