എട്ടുനിലയിൽ പൊട്ടി ദിവ്യയുടെ വാ​ദങ്ങൾ !  കൈക്കൂലി നൽകിയിട്ടില്ലെന്ന് ഗംഗാധരൻ  

OCTOBER 20, 2024, 6:15 AM

കണ്ണൂർ: എഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യാ പ്രേരണയ്ക്ക് കണ്ണൂർ മുൻജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്കെതിരെ കേസെടുത്തിരുന്നു. കേസിൽ നിന്ന് ഊരാനുള്ള ദിവ്യയുടെ വാദങ്ങളെല്ലാം ഒന്നൊന്നായി പൊളിയുകയാണ്. 

കളക്ടർ വിളിച്ചിട്ടാണ് താൻ അവിടെ വന്നതെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ദിവ്യ പറഞ്ഞിരുന്നത്. എന്നാൽ കളക്ടർ ഈ വാദങ്ങളെല്ലാം തള്ളി. നവീൻ ഒരു കൈക്കൂലിക്കാരനാണെന്ന് സ്ഥാപിക്കാനുള്ള ഒരു വാദം കൂടി പൊളിയുകയാണ് ഇവിടെ. 

  പണം വാങ്ങിയെന്നോ അഴിമതി നടത്തിയെന്നോ വിജിലൻസിനു നൽകിയ പരാതിയിൽ പറഞ്ഞിട്ടില്ലെന്നു കുറ്റ്യാട്ടൂരിലെ റിട്ട. അധ്യാപകൻ കെ.ഗംഗാധരൻ പറയുന്നു. 

vachakam
vachakam
vachakam

 എഡിഎമ്മിന്റെ യാത്രയയപ്പു യോഗത്തിലേക്കു കലക്ടറുടെ ക്ഷണപ്രകാരമാണ് എത്തിയത്, പെട്രോൾ പമ്പ് തുടങ്ങാനിരുന്ന ടി.വി.പ്രശാന്തന് എൻഒസി ലഭിക്കാൻ പണം ചെലവഴിക്കേണ്ടിവന്നു, നവീൻ ബാബുവിനെതിരെ കെ.ഗംഗാധരൻ സെപ്റ്റംബർ 4ന് വിജിലൻസിനു പരാതി നൽകിയിട്ടുണ്ട് എന്നീ കാര്യങ്ങൾ ദിവ്യ ജാമ്യാപേക്ഷയിൽ പറഞ്ഞിട്ടുണ്ട്.

 സ്ഥലം മണ്ണിട്ടു നികത്തുന്നതിനു സ്റ്റോപ് മെമ്മോ നൽകിയ വില്ലേജ് ഓഫിസറുടെ നടപടി റദ്ദാക്കാൻ എഡിഎം ഉൾപ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥർ സഹകരിച്ചില്ലെന്നാണ് ഗംഗാധരന്റെ പരാതിയുടെ ചുരുക്കം. എതിർകക്ഷികളുടെ സ്വാധീനത്താലാണ് അനുകൂല നടപടി ഉണ്ടാകാത്തതെന്ന സംശയമാണു പരാതിയിൽ പ്രകടിപ്പിച്ചത്.  

 പരാതിയിൽ മൊഴിയെടുക്കൽ ഉൾപ്പെടെ വിജിലൻസിന്റെ തുടർനടപടി ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ വിവാദങ്ങളുമായി പരാതിക്കു ബന്ധമില്ലെന്നു ഗംഗാധരൻ വ്യക്തമാക്കി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam