വൻവിജയം കഴിഞ്ഞ് ഭുവനേശ്വരന്റെ സ്മാരകത്തിലെത്തി ജി. സുധാകരൻ; രാഷ്ട്രീയ സന്ദേശവുമായി പുഷ്പാർച്ചന

MAY 6, 2026, 6:11 AM

ആലപ്പുഴ: നിയുക്ത അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി. ഭാര്യയോടൊപ്പം ഇന്ന് രാവിലെയാണ് അദ്ദേഹം സന്ദർശനം നടത്തിയത്. ചാരൂംമൂട് സിപിഎം ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള മണ്ഡപത്തിലാണ് അദ്ദേഹം എത്തിയത്.

സിപിഎം വിട്ട് കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച സമയത്ത്, ഭുവനേശ്വരന്റെ പേരുപയോഗിച്ച് സുധാകരനെതിരെ ശക്തമായ വിമർശനങ്ങൾ പാർട്ടി ഉയർത്തിയിരുന്നു. കെ.എസ്.യു ഭുവനേശ്വരനെ കൊലപ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടിയാണ് പ്രചാരണം നടന്നത്.

എന്നാൽ പിന്നീട്, എസ്എഫ്ഐയുടെ സഹായത്തോടെയാണെന്ന് ആരോപണം തിരുത്തിയിരുന്നു സുധാകരൻ. ഭുവനേശ്വരന്റെ പേരിൽ തന്നെ തോൽപ്പിക്കാൻ സിപിഎം ശ്രമിച്ചെങ്കിലും, അതിനെ മറികടന്ന് അദ്ദേഹം വിജയിച്ചുകയറി.

vachakam
vachakam
vachakam

വൻ വിജയത്തിന് പിന്നാലെ തന്നെ ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തിയതിലൂടെ രാഷ്ട്രീയമായ സന്ദേശം നൽകാനാണ് സുധാകരന്റെ നീക്കം എന്നാണ് വിലയിരുത്തൽ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam