പതിനാലിനം ഭക്ഷ്യ ഉൽപന്നങ്ങൾ; ഓണക്കിറ്റ് വിതരണം ഈ മാസം 26 മുതൽ

AUGUST 19, 2025, 4:08 AM

തിരുവനന്തപുരം: പതിനാലിനം ഭക്ഷ്യ ഉൽപന്നങ്ങളടങ്ങിയ ഓണക്കിറ്റ് ഈ മാസം 26 മുതൽ വിതരണം ചെയ്യുമെന്ന് വ്യക്തമാക്കി മന്ത്രി ജിആർ അനിൽ. ആറുലക്ഷത്തിൽ പരം എഎവൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കുമാണ് ഭക്ഷ്യക്കിറ്റ് നൽകുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. 

അതേസമയം നാലാം തീയതിയോടെ വിതരണം പൂർത്തിയാക്കും എന്നും ഓണത്തിന് ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 250-ൽ അധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകൾ ലഭിക്കും. പുതിയതായി പുറത്തിറക്കിയ സാധങ്ങൾ ഓണം പ്രമാണിച്ച് വലിയ വിലക്കുറവിൽ ലഭിക്കും. അരിപ്പൊടി, ഉപ്പ്, പഞ്ചസാര, മട്ട അരി, പായസം മിക്സ്‌ എന്നീ നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ കിട്ടും.

അതുപോലെ തന്നെ വെളിച്ചെണ്ണയുടെ വില മാർക്കറ്റിൽ കുറച്ചുകൊണ്ടു വരുവാനുള്ള കാര്യങ്ങൾ അന്തിമഘട്ടത്തിലാണ്. ഈ മാസം 25-ഓടെ വെളിച്ചെണ്ണ വില കുറയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam