കാസര്‍ഗോഡ് – കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ അമിത വേഗത്തിലെത്തിയ കര്‍ണാടക ആര്‍ടിസി ബസ്സിന്റെ നിയന്ത്രണം വിട്ട് അപകടം.അമിത വേഗത്തില്‍ എത്തിയ കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറി നാല് പേര്‍ മരിച്ചതായാണ് വിവരം.ഓട്ടോറിക്ഷയിലേക്കും ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കും ബസ് ഇടിച്ചു കയറുകയായിരുന്നു. മംഗലാപുരം-കാസർഗോഡ് റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണെന്നാണ് വിവരം. അപകടത്തിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇതിൽ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
