തിരുവനന്തപുരം: വന്യജീവികളുടെ ഫോട്ടോ എടുക്കാൻ ബസ് നിർത്തരുതെന്ന് കെഎസ്ആർടിസിക്ക് വനം വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇനിയും ആവർത്തിച്ചാൽ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കുമെന്ന് ചാലക്കുടി എടിഒക്ക് ഷോളയാർ റേഞ്ച് ഓഫീസർ നൽകിയ കത്തിൽ പറയുന്നു.
കെഎസ്ആർടിസി ബസുകൾ ഗുരുതരമായ നിയമ ലംഘനം നടത്തുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും വന്യമൃഗങ്ങളെ കാണുമ്പോൾ കാഴ്ച്ചയിൽ നിന്നും മറയുന്നത് വരെ റോഡിൽ ബസ് നിർത്തിയിടുന്ന പ്രവണത കണ്ടുവരുന്നെന്നും ഉത്തരവിൽ പറയുന്നു.മലക്കപ്പാറ റൂട്ടിൽ ആനയുൾപ്പെടെ റോഡിൽ ഇറങ്ങുമ്പോൾ ബസ് അടുത്ത് കൊണ്ട് നിർത്തരുത്.ജീവനക്കാരെ ഇതിൽ നിന്ന് കെഎസ്ആർടിസി പിന്തിരിപ്പിക്കണമെന്നും റേഞ്ച് ഓഫീസർ പറയുന്നു.
വന്യ മൃഗങ്ങൾക്കരികിൽ ബസ് നിർത്തുന്നത് മൃഗങ്ങളെ പ്രകോപിപ്പിക്കുകയും അവയെ അക്രമാസക്തമാകുകയും ചെയ്യും.ഇത് ബസിലുള്ള യാത്രകാരുടെ ജീവൻ അപകടത്തിലാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നുവെന്നും ഗതാഗത തടസ്സം സൃഷ്ടിക്കുമെന്നും വനം വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
