അകലം പാലിച്ചില്ല! തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പില്‍ കേസെടുത്ത് വനംവകുപ്പ്

DECEMBER 3, 2024, 2:52 PM

കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വൃശ്ചികോത്സവത്തോട് അനുബന്ധിച്ച് നടത്തിയ ആന എഴുന്നള്ളിപ്പില്‍ വനംവകുപ്പ് കേസെടുത്തു. ഹൈക്കോടതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ചാണ് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം കേസെടുത്തത്. എന്നാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് എഴുന്നള്ളിപ്പ് നടത്തിയതെന്നാണ് ഉത്സവാഘോഷ കമ്മിറ്റിയുടെ നിലപാട്.

വൃശ്ചികോത്സവത്തിന്റെ ഭാഗമായി തൃക്കേട്ട ദിനത്തില്‍ നടത്തിയ എഴുന്നള്ളിപ്പിന്റെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമം, നാട്ടാന പരിപാലന ചട്ടം എന്നിവ പ്രകാരമാണ് കേസ്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി, വൃശ്ചികോത്സവാഘോഷ കമ്മിറ്റി ഭാരവാഹികള്‍ എന്നിവരാണ് പ്രതികള്‍.

മൂന്ന് മീറ്റര്‍ അകലപരിധി പാലിക്കണമെന്ന നിര്‍ദേശം അവഗണിച്ച് ആനപ്പന്തലില്‍ പതിനഞ്ചാനകളെ നിര്‍ത്തിയെന്ന് വനം വകുപ്പ് പറയുന്നു. ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലവും ആനകളും ആളുകളും തമ്മില്‍ 8 മീറ്റര്‍ അകലവും പാലിച്ചിരുന്നില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.

നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് എഴുന്നള്ളിപ്പ് നടത്തിയതെന്നാണ് ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളുടെ അവകാശവാദം. മഴ പെയ്തതോടെ ആനകളെ ആനപ്പന്തലില്‍ കയറ്റി നിര്‍ത്തിയിരുന്നു. അതുമാത്രമാണ് ചെയ്തതെന്നും കേസെടുത്ത കാര്യം അറിയില്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട വിഷയം നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam