കൊച്ചി: പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നീർക്കുന്നം സ്വദേശിയായ രഞ്ജൻ ആണ് മരിച്ചത്. അപകടത്തിൽപ്പെട്ട മറ്റ് അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ‘സെന്റ് സേവ്യർ’ എന്ന മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടതെന്ന് തീരദേശ പൊലീസ് അറിയിച്ചു.
അതേസമയം അപകടം നടന്ന ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ച് ബോട്ടിലുണ്ടായിരുന്ന ആറുപേരെയും കരയിലേക്ക് എത്തിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രഞ്ജന്റെ ജീവൻ രക്ഷിക്കാനായില്ല.
കടലിൽ മുങ്ങിയ ബോട്ട് കണ്ടെത്തി ഉയർത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

നെയ്യാറിൽ വീണ ചെരുപ്പ് എടുക്കാൻ വെള്ളത്തിൽ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തെന്ന കേസ്; മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ്
കള്ളപ്പണ കേസ് പ്രതിയെ പിടികൂടാൻ സഹായം; കേരള പൊലീസിന് ഇഡിയുടെ അഭിനന്ദനം
വേനൽ കടുത്തു, ജ്യൂസ് കടകളിൽ റെയ്ഡ്; പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്