പത്തനംതിട്ട: പത്തനംതിട്ടയിൽ അജ്ഞാതർ വീടിന് തീയിട്ടതായി റിപ്പോർട്ടുകൾ. പത്തനംതിട്ട വടശ്ശേരിക്കര പേഴുംപാറയിലാണ് സംഭവം ഉണ്ടായത്. രാജ്കുമാർ എന്നയാളുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
വീട് ഭാഗികമായി കത്തിനശിച്ചു. വീട്ടുമുറ്റത്തെ ബൈക്കും അജ്ഞാതർ കത്തിച്ചു എന്നാണ് പുറത്തു വരുന്ന വിവരം. സംഭവ സമയത്ത് വീട്ടിൽ ആളില്ലായിരുന്നു. അതേസമയം സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്