പാലക്കാട്: വിവാദമായ റോബിൻ ബസ്സും ഗതാഗത വകുപ്പും തമ്മിലുള്ള തർക്കം ആരും മറന്നുകാണില്ല. റോബിൻ ബസ്സിന് പകരമായി ഇറക്കിയ ബസ്സുണ്ട് കെഎസ്ആർടിസി ജൻറം ലോ ഫ്ലോർ എസി ബസ്.
ജൻറം ലോ ഫ്ലോർ എസി ബസ് ഓടിക്കൊണ്ടിരിക്കുമ്പോൾ കണ്ടതോ തീയും പുകയും. ഉടൻ തന്നെ ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയണച്ചതോടെ വലിയ അപകടം ഒഴിവായി.
ദേശീയപാതയിലെ ചിതലി അഞ്ചുമുറി ജംക്‌ഷനിൽ വെച്ചാണ് സംഭവം.
പത്തനംതിട്ടയിൽ നിന്നു കോയമ്പത്തൂരിലേക്കു പോകുകയായിരുന്ന ബസിന്റെ പിൻവശത്തു നിന്നാണു പുക ഉയർന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്