പിണറായിക്ക് പിന്നില്‍ ഫാരിസ്: അമേരിക്കന്‍ ബന്ധം അന്വേഷിക്കണം; ഗുരുതര ആരോപണങ്ങളുമായി പി സി ജോര്‍ജ്

JULY 2, 2022, 11:49 PM

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഗുരുതര ആരോപണങ്ങളുമായി പി സി ജോര്‍ജ്. മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് റിയല്‍ എസ്റ്റേറ്റ് രാജാവായ ഫാരിസ് അബൂബക്കറാണ്. മുഖ്യമന്ത്രിയും ഫാരിസ് അബൂബക്കറും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണുള്ളത്. ഇക്കാര്യങ്ങള്‍ താന്‍ പുറത്തു പറയുമെന്ന ഭീതിയിലാണ് തന്നെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്തതെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.

പീഡന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ ജാമ്യത്തില്‍ പുറത്തിറങ്ങിയതിനു ശേഷമായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം. എഴുതി തയ്യാറാക്കിയ കുറിപ്പ് പിസി ജോര്‍ജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായിച്ചു.

പിസി ജോര്‍ജിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു ദൈവത്തിന് നന്ദി. കേസന്വേഷണത്തില്‍ സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. 100 ശതമാനം സഹകരിക്കുമെന്ന് താന്‍ ഉറപ്പ് നല്‍കി. ഇത്രയും കാലം ഫാരിസ് അബൂബക്കര്‍ എന്ന പേര് ഞാന്‍ പലതവണ പറഞ്ഞിട്ടും ആരും അത് ശ്രദ്ധിച്ചിട്ടില്ല. കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ രാഷ്ട്രീയ നാടകങ്ങള്‍ക്ക് പിന്നിലും ഫാരിസ് അബൂബക്കര്‍ എന്ന റിയല്‍ എസ്റ്റേറ്റ് ഡോണ്‍ ആണെന്നും അദ്ദേഹം തുറന്നടിച്ചു. 

vachakam
vachakam
vachakam

പിണറായി വിജയനും ഫാരിസ് അബൂബക്കറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറുപുറമാണ് സ്വപ്ന സുരേഷ് പറഞ്ഞുകൊണ്ടിരിക്കുന്നത്. 2012 മുതല്‍ കഴിഞ്ഞ 10 കൊല്ലമായി പിണറായി വിജയന്റെ എല്ലാ നിക്ഷേപങ്ങളേയും രാഷ്ട്രീയ നീക്കങ്ങളേയും സ്വാധീനിക്കുന്നതും നിയന്ത്രിക്കുന്നതും ഫാരിസ് ആണെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam