കൊച്ചി: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിയെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് കോൺഗ്രസ്.
ഇതിനിടെ പൊലീസുകാർക്കെതിരെ ഭീഷണി ഉയർത്തിയിരിക്കുകയാണ് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്.
കോൺഗ്രസ് പ്രവർത്തകരുടെ മെക്കിട്ട് കയറുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കയ്യും കാലും തല്ലിയൊടിക്കുമെന്നാണ് മുഹമ്മദ് ഷിയാസിന്റെ ഭീഷണി. അതിലുണ്ടാകുന്ന കേസ് കോടതിയിൽ നോക്കാം. പൊലീസ് ഉദ്യോഗസ്ഥർക്കും മക്കളും കുടുംബവും ഉണ്ട്.
വീട്ടിലേക്ക് മാർച്ച് നടത്താനും സ്വസ്ഥത കളയാനും കോൺഗ്രസ് പ്രവർത്തകർക്ക് കഴിയും. തെമ്മാടിത്തം കാണിക്കുന്നവരെ വഴിനടത്തില്ലെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
പള്ളുരുത്തി പൊലീസ് സ്റ്റേഷന് മുൻപിലായിരുന്നു ഷിയാസിന്‍റെ ഭീഷണി പ്രസംഗം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
