തിരുവനന്തപുരം: വൈദ്യുതി കണക്ഷൻ നൽകുന്നതിനുള്ള നിലവിലെ രീതി മാറ്റി, ലോഡിന്റെ (കിലോവാട്ട്) അടിസ്ഥാനത്തിൽ ഏകീകൃത നിരക്ക് ഈടാക്കാൻ കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മീഷന് അപേക്ഷ നൽകി. പോസ്റ്റിന്റെയും ലൈനിന്റെയും വില കണക്കാക്കി നിരക്ക് നിശ്ചയിക്കുന്ന രീതി ഒഴിവാക്കാനാണ് തീരുമാനം.
പുതിയ നിരക്കും ശുപാർശ ചെയ്ത നിരക്കും ഇങ്ങനെ : ഗാർഹിക കണക്ഷന് കിലോവാട്ടിന് 1800 രൂപ. നിലവിലെ നിരക്ക് (പോസ്റ്റ് ആവശ്യമില്ലാത്തവർക്ക്):സിംഗിൾ ഫെയ്‌സ് (32 മീറ്റർ വരെ ദൂരം): 1914രൂപ ത്രീ ഫെയ്‌സ്: 4642 രൂപ
നിലവിൽ പോസ്റ്റ് ആവശ്യമില്ലാത്ത ഭൂരിഭാഗം ഉപഭോക്താക്കൾക്കും പുതിയ ഏകീകൃത നിരക്ക് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കും.
കെഎസ്ഇബി ശുപാർശ ചെയ്ത 1800 രൂപ കിലോവാട്ട് നിരക്ക് വളരെ കൂടുതലാണ് എന്നാണ് ആക്ഷേപം.
വീടുകളിലെ താഴ്ന്ന ലോഡ് കണക്ഷനുകൾക്ക് വലിയ വർദ്ധനവ് വരാത്ത രീതിയിൽ തുക നിശ്ചയിക്കാൻ റെഗുലേറ്ററി കമ്മീഷൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കെഎസ്ഇബി ഇത് പാലിച്ചില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
