പാലക്കാട് ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

JULY 9, 2026, 3:20 AM

പാലക്കാട്: പാലക്കാട് തൃത്താലയിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് കത്തിനശിച്ചു. തൃത്താലയിലെ കൂനംമൂച്ചി–മുക്കൂട്ട റോഡിൽ കഴിഞ്ഞ ദിവസമാണ് സംഭവം.

സ്കൂട്ടർ ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് വാഹനത്തിൽ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. അപകടം മനസിലാക്കിയ യാത്രക്കാരനായ തൃത്താല മണ്ണാരപ്പറമ്പ് സ്വദേശി അബൂബക്കർ ഉടൻ തന്നെ സ്കൂട്ടറിൽ നിന്ന് ചാടിയിറങ്ങി. ഇതോടെ വലിയ അപകടത്തിൽ നിന്ന് അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു.

തീ ആളിക്കത്തിയതോടെ സ്കൂട്ടർ പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല. സ്കൂട്ടറിന് തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam