ഇലക്‌ട്രിക് ബസ് ലാഭകരമല്ലെന്ന മന്ത്രി കെ.ബി ഗണേഷ് കുമാറിൻെറ വാദം പൊളിച്ച് കെ.എസ്.ആര്‍.ടി.സിയുടെ വാർഷിക റിപ്പോർട്ട് പുറത്ത്. ഇലക്‌ട്രിക് ബസിന്‍റെ ഡിസംബർ മാസം വരെയുള്ള സർവീസുകളുടെ എണ്ണവും അതിലൂടെ ഉണ്ടായിട്ടുള്ള ലാഭവും വാർഷിക റിപ്പോർട്ടിൽ വ്യക്തമാണ്.
ഏപ്രില്‍ മാസത്തില്‍ തലസ്ഥാനത്തെ നിരത്തിലെത്തിയ ഇലക്‌ട്രിക് ബസുകള്‍ ഡിസംബർ മാസം വരെ 2.88 കോടി രൂപ ലാഭമൂണ്ടാക്കിയെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ കണക്കുകളിൽ പറയുന്നത്. ഏപ്രില്‍ മുതല്‍ ഡിസംബർ വരെ ഇലക്‌ട്രിക് ബസുകള്‍ 18901 സര്‍വീസ് തലസ്ഥാന നഗരത്തിലാകെ നടത്തിയത്. നിലവിലെ സാഹചര്യത്തില്‍ ഇലക്‌ട്രിക് ബസ് ഒരു കിലോമീറ്റർ ഓടാൻ 28. 45 രൂപയാണ് വേണ്ടിവരുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ശമ്പളത്തിനും ഇന്ധനത്തിനുമടക്കം ചെലവുവരുന്ന തുകയും ചേർത്തുള്ളതാണ് ഈ 28. 45 രൂപ. ഒരു കിലോമീറ്റർ ഓടുമ്പോള്‍ കിട്ടുന്ന വരുമാനമാകട്ടെ ശരാശരി 36.66 രൂപയാണ്. അതായത് ചെലവുകള്‍ കഴിഞ്ഞു ഒരു കിലോമിറ്റർ ഓടുമ്പോള്‍ ഇലക്‌ട്രിക് ബസില്‍ നിന്നും 8 .21 രൂപ ലാഭം ലഭിക്കുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അതേസമയം ഇനി ഇലട്രിക് ബസുകള്‍ വാങ്ങേണ്ടെന്നും നിലവില്‍ സിറ്റി സർവീസിന് ഈടാക്കുന്ന പത്ത് രൂപ നിരക്ക് പുനഃപരിശോധിക്കുമെന്നുമാണ് ഗണേഷ് കുമാർ അഭിപ്രായപ്പെട്ടത്. ഒപ്പം നിലവിലോടുന്ന റൂട്ടുകള്‍ പുനക്രമീകരിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ മന്ത്രിയുടെ വാദം അംഗീകരിക്കാനാവില്ലെന്ന് എം.എല്‍.എ വി.കെ പ്രശാന്തും മേയർ ആര്യ രാജേന്ദ്രനും വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്