കൊച്ചി: പെരുമ്പാവൂരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധിച്ച് പ്രദേശത്തുടനീളം അക്രമണ പരമ്പര.
എൽദോസ് കുന്നപ്പള്ളി എം.എൽ.എക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ മർദ്ദനമേറ്റു. പെരുമ്പാവൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നോയൽ ജോസിനെ കാണാൻ ആശുപത്രിയിൽ എത്തിയതായിരുന്നു എം എൽ എ.
20 ബൈക്കുകളിലെത്തിയ അറുപതോളം പ്രവർത്തകർ ചേര്‍ന്നാണ് എംഎല്‍എയെ മർദിച്ചത്. തുടര്‍ന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരുമ്പാവൂരിൽ നിന്ന് കോതമംഗലത്തേക്കുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയ്ക്കിടെ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകര്‍ കരിങ്കൊടി കാട്ടിയും ഷൂ എറിഞ്ഞും പ്രതിഷേധിച്ചിരുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്